Kerala team won 1st runner up in National Kungfu Championship 2022 at surat (gujrat)

7 ആം നാഷണൽ കുങ് ഫു ചാംപ്യൻഷിപ് 1st റണ്ണറപ്പ് കേരള ടീമിന് . ഗുജറാത്ത് സൂറത്തിൽ നടന്ന ചാപ്യന് ഷിപ്പിൽ കേരളം 1st റണ്ണർ അപ്പ് ആയി .*കേരളാ കുങ്ഫു താരങ്ങളെ ആദരിച്ചു*
നവംബർ 25,26,27 തിയ്യതികളിൽ സൂറത്തിൽ വച്ച് നടന്ന ഏഴാമത് നാഷണൽ കുങ് ഫു ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ കേരളാ ടീം അംഗങ്ങളെ കേരളാ സമാജം സൂറത്ത് ആദരിച്ചു. ഓൾ ഇന്ത്യ കുങ് ഫു ഫെഡറേഷൻ വൈസ് പ്രസിഡന്റ് ശ്രീ എം ജി ദിലീപ്, എക്സിക്യൂറ്റീവ് ഡയറക്റ്റർ ശ്രീ വി എൻ വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ മത്സരാർത്ഥികളും കോച്ചും അടങ്ങുന്ന കേരളാ ടീം ചമ്പ്യാൻഷിപ്പിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടുകയുണ്ടായി. *മുഴുവൻ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനും കേരളാ സമാജം സൂറത്തിന്റെ അഭിനന്ദനങ്ങൾ*... സുനിൽ നമ്പ്യാർ , സജി വർഗീസ് , ഷാജി ആന്റണി, പദ്മപ്രസാദ്, സജീവൻ കാരായിൽ, ഷാജു തറയിൽ, അജയകുമാർ, ഷിജോമോൻ എന്നിവർക്കൊപ്പം നിരവധി സമാജം പ്രവർത്തകരും പങ്കെടുത്തു.